തൃശൂർ: കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം ഇന്നു ജില്ലയിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജാഗ്രതാനടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്‍പേഴ്സണ്‍കൂടിയായ ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന് ഉത്തരവിട്ടു. ഓറഞ്ച് ബുക്ക് പ്രകാരം മുന്നൊരുക്കങ്ങൾ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്കി.
മിന്നൽച്ചുഴലിയിൽ നാശം: റവന്യൂമന്ത്രിക്കു പരാതി നൽകി
തൃശൂർ: നടത്തറ പഞ്ചായത്തിലെ കൊഴുക്കുള്ളി, പൂച്ചെട്ടി, അയ്യരിക്കുന്ന് കോളനി എന്നിവിടങ്ങളിലുണ്ടായ മിന്നൽച്ചുഴലിയിൽ നാശനഷ്ടമുണ്ടായ കുടുംബങ്ങൾക്ക് അടിയന്തര നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് റവന്യൂ മന്ത്രി എ.പി. അനിൽകുമാറിനു കെപിസിസി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് പരാതി നൽകി. ചുഴലിയിൽ പത്തു വീടുകളുടെ ഓടുകളും ട്രെസുകളും പറന്നുപോയി.
ഇരുപതോളം വീടുകളിൽ ഫലവൃക്ഷങ്ങൾ നശിച്ചെന്നും വീടുകളിൽ വെള്ളംകയറി സാമഗ്രികൾ നശിച്ചെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.